അമ്പത് വ‍ര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം; നാല് മിനുറ്റ് 27 സെക്കൻറ് നീണ്ടു (വീഡിയോ കാണാം)

അമ്പത് വ‍ര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം; നാല് മിനുറ്റ് 27 സെക്കൻറ് നീണ്ടു (വീഡിയോ കാണാം)

അര നൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച്‌ ലോകം. അമേരിക്ക, കാനഡ, മെക്സിക്കോ ഉള്‍പ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമായി. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ 11.07 മുതല്‍ സൂര്യഗ്രഹണം ദൃശ്യമായി.

4 മിനിറ്റ് 27 സെക്കന്റ് ദൈർഘ്യം പൂർണഗ്രഹണം നേരില്‍ കാണാൻ ദശലക്ഷക്കണക്കിന് ആളുകളാണ് കാത്തിരുന്നത്. വലിയ ആഘോഷമായാണ് ഈ അപൂർവ നിമിഷത്തെ ആളുകള്‍ കൊണ്ടാടിയത്. ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിച്ച ഗ്രഹണം പുലർച്ചെ 2.22 വരെ നീണ്ടു. അടുത്ത സമ്പൂര്‍ണഗ്രഹണം 2026 ഓഗസ്റ്റ് 12നാണ് ദൃശ്യമാവുക.

The post അമ്പത് വ‍ര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം; നാല് മിനുറ്റ് 27 സെക്കൻറ് നീണ്ടു (വീഡിയോ കാണാം) appeared first on News Bengaluru.

Powered by WPeMatico