ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ശാരീരിക അസ്വസ്ഥത. ഇതുമൂലം ജാർഖണ്ഡിലെ റാഞ്ചിയില്‍ ‘ഇന്ത്യാ’ സഖ്യം നടത്തുന്ന സംയുക്ത റാലിയില്‍ രാഹുല്‍ പങ്കെടുക്കില്ലെന്ന് പാർട്ടി അധികൃതർ അറിയിച്ചു. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഉള്‍പ്പെടെയുള്ള മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.

‘ഞായറാഴ്ച മദ്ധ്യപ്രദേശിലെ സത്നയിലും ജാർഖണ്ഡിലെ റാഞ്ചിയിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായതോടെ അദ്ദേഹത്തിന് ഡല്‍ഹി വിട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സത്നയിലെ പരിപാടിക്ക് ശേഷം റാഞ്ചിയിലെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ജയ്റാം രമേശ് എക്സില്‍ കുറിച്ചു.

The post ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല appeared first on News Bengaluru.