ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ മൂന്നു മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ മൂന്നു മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഗാസ: ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മക്കൾ കൊല്ലപ്പെട്ടു. ഹനിയയുടെ മക്കളും ചെറുമക്കളുമാണ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ​ഗാസയിൽ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മക്കളായ ഹസെം, അമീര്‍, മുഹമ്മദ് എന്നിവര്‍ ഓടിച്ചിരുന്ന കാറിനുനേരെ ഗാസയിലെ അല്‍-ഷാതി ക്യാമ്പില്‍ വെച്ച് ബോംബാക്രമണം ഉണ്ടാകുകയായിരുന്നു. ഹനിയയുടെ രണ്ട് പേരക്കുട്ടികളും ആക്രമണത്തില്‍ കൊല്ലപ്പെടുകയും മൂന്നാമതൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഹമാസ് മാധ്യമങ്ങള്‍ അറിയിച്ചു.

ഗാസ മുനമ്പില്‍ ഇസ്രയേലുമായുള്ള യുദ്ധം വീണ്ടും രൂക്ഷമായപ്പോള്‍ ഹമാസിന്റെ അന്താരാഷ്ട്ര നയതന്ത്രത്തിന്റെ കര്‍ക്കശമായ മുഖമായിരുന്നു ഹനിയ.
ഇന്നലെ ഈദ് ദിനത്തിൽ രൂക്ഷമായ വ്യോമാക്രമണമാണ് ഗാസയില്‍ ഇസ്രയേൽ നടത്തിയത്. ഇന്നലെ 24 മണിക്കൂറിനിടെ ഗാസയിൽ മാത്രം 122 പേർ ​കൊല്ലപ്പെടുകയും 56 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. യുദ്ധം ആരംഭിച്ച ഇതുവരെ 33, 482 പേര്‍ പാലസ്തീൻകാർ കൊല്ലപ്പെട്ടതായി ​ഗാസ ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

 

The post ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ മൂന്നു മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു appeared first on News Bengaluru.

Powered by WPeMatico