കനത്ത സുരക്ഷയില്‍ മണിപ്പൂരില്‍ ഇന്ന് റീപോളിംഗ്

കനത്ത സുരക്ഷയില്‍ മണിപ്പൂരില്‍ ഇന്ന് റീപോളിംഗ്

മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ 11 ബൂത്തുകളില്‍ റീ പോളിങ് തുടങ്ങി. ഖുറൈ അസംബ്ലി മണ്ഡലത്തില്‍ മൊയ്രാങ്കാമ്പ് സജീബ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, എസ് ഇബോബി പ്രൈമറി സ്‌കൂള്‍ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീ പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. റീപോളിംഗിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ബൂത്തുകള്‍ക്ക് ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച പോളിംഗ് ദിവസം ബിഷ്ണുപൂരില്‍ ബൂത്ത് പിടിച്ചെടുക്കാന്‍ വന്നവരെ പിരിച്ചു വിടാന്‍ പോലീസ് ആകാശത്തേക്ക് വെടി വെച്ചിരുന്നു. ഇന്നര്‍ മണിപ്പുരിലും ഔട്ടര്‍ മണിപ്പൂരിലും വെള്ളിയാഴ്ച 72 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നാരോപിച്ച് 47 പോളിങ് സ്റ്റേഷനുകളില്‍ റീപോളിങ് നടത്തണമെന്ന് കഴിഞ്ഞ ദിവസം മണിപ്പൂര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിലെ ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തിലെ 36 പോളിംഗ് സ്റ്റേഷനുകളിലും ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തിലെ 11 പോളിംഗ് സ്റ്റേഷനുകളിലും റീപോളിംഗ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയതായി മണിപ്പൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ മേഘചന്ദ്ര അറിയിച്ചു.

 

The post കനത്ത സുരക്ഷയില്‍ മണിപ്പൂരില്‍ ഇന്ന് റീപോളിംഗ് appeared first on News Bengaluru.