ജയ് ശ്രീറാം വിളിച്ച മൂന്ന് യുവാക്കൾക്ക് മർദനം

ജയ് ശ്രീറാം വിളിച്ച മൂന്ന് യുവാക്കൾക്ക് മർദനം

ബെംഗളൂരു: ജയ് ശ്രീറാം ഉച്ചത്തിൽ വിളിച്ചതിനു ബെംഗളൂരുവിൽ യുവാക്കൾക്ക് മർദനം. ബുധനാഴ്ച വൈകീട്ട് വിദ്യാരണ്യപുരയ്ക്ക് സമീപമാണ് സംഭവം. ഡി.പവൻ കുമാർ, വിനായക്, രാഹുൽ എന്നിവർക്കാണ് മർദനമേറ്റത്.

ഉച്ചകഴിഞ്ഞ് 3.20ന് വിദ്യാരണ്യപുര റോഡിലൂടെ മൂവരും ഉച്ചത്തിൽ ജയ് ശ്രീറാം വിളിച്ച് കാറിൽ വരികയായിരുന്നു. ഈ സമയം ബൈക്കിൽ വന്ന രണ്ട് പേർ കാർ തടയുകയും ഇരുവരെയും ആക്രമിക്കുകയുമായിരുന്നു. ജയ് ശ്രീറാം വിളിക്കരുതെന്നും, മിണ്ടാതെ പോകണമെന്നുമായിരുന്നു ബൈക്കിൽ വന്നവർ മൂവരോടും ആവശ്യപ്പെട്ടത്. എന്നാൽ ജയ് ശ്രീറാം വിളി തുടർന്നതോടെ അക്രമികൾ ഇവരെ മർദിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

The post ജയ് ശ്രീറാം വിളിച്ച മൂന്ന് യുവാക്കൾക്ക് മർദനം appeared first on News Bengaluru.