തീപിടിച്ച കപ്പലില്‍ നിന്ന് ഒരു കണ്ടെയ്‌നര്‍ പൊട്ടിത്തെറിച്ചു; ഇനിയും സ്ഫോടന സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

തീപിടിച്ച കപ്പലില്‍ നിന്ന് ഒരു കണ്ടെയ്‌നര്‍ പൊട്ടിത്തെറിച്ചു; ഇനിയും സ്ഫോടന സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചു. അഴീക്കലിനും തലശേരിക്കുമിടയില്‍ പുറം കടലിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിക്ക് പിന്നാലെ 20 കണ്ടെയ്നറുകള്‍ കടലില്‍ വീണതായി റിപ്പോർട്ടുണ്ട്. ഇനിയും സ്ഫോടന സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മറ്റു കപ്പലുകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

അപകടമുണ്ടായ സിംഗപ്പൂർ കപ്പലിലെ 157 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളാണുള്ളത്. ആസിഡുകളും ഗണ്‍പൗഡറുകളും ലിഥിയം ബാറ്ററികളും ഉള്‍പ്പടെ തനിയെ തീപിടിക്കുന്ന രാസവസ്തുക്കളാണ് ഇവ. കൊളംബോയില്‍ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലിലാണ് തീപിടിച്ചത്. കപ്പലില്‍ നിന്നും ക്യാപ്റ്റൻ ഉള്‍പ്പടെ 18 പേരെ രക്ഷപെടുത്തി. നാലുപേരെ കാണാനില്ല. ഇവരില്‍ രണ്ടുപേർ തായ്‌വാൻ പൗരന്മാരും ഒരു ഇന്തോനേഷ്യൻ പൗരനും ഒരു മ്യാൻമർ പൗരനുമാണ്.
<br>
TAGS : LATEST NEWS
SUMMARY : A container exploded from a burning ship; warning of the possibility of further explosions

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *