തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശൂര്‍ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് ഇന്നലെ രാത്രി ഒരു മണിയോടെ കാട്ടാന വീണത്. കാടിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ ഇവിടെ കാട്ടാന വരാറുണ്ട്.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം നടത്തിയത്. ജെസിബി ഉപയോഗിച്ച്‌ മണ്ണ് മാന്തി ആനയെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്.

The post തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു appeared first on News Bengaluru.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *