പ്രിയ വര്‍ഗീസിന് എതിരായ ഹര്‍ജി; അടിയന്തരമായി കേള്‍ക്കേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീം കോടതി

പ്രിയ വര്‍ഗീസിന് എതിരായ ഹര്‍ജി; അടിയന്തരമായി കേള്‍ക്കേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീം കോടതി

കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയില്‍ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി.

ഈ ഹർജി അടിയന്തരമായി കേള്‍ക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്ന് ഹർജിക്കാരനായ ജോസഫ് സ്കറിയയുടെ അഭിഭാഷകനോട് സുപ്രീം കോടതി ആരാഞ്ഞു. പ്രിയ വർഗീസിന് എതിരെ യുജിസിയും ജോസഫ് സ്കറിയയും നല്‍കിയ ഹർജികള്‍ പരിഗണിക്കുന്നത് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ്.

ഈ ബെഞ്ചിന് മുമ്പാകെയാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ജോസഫ് സ്കറിയയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാല്‍, ആവശ്യം അംഗീകരിക്കാൻ ബെഞ്ച് തയ്യാറായില്ല. കഴിഞ്ഞ ആഴ്ചയും ഇതേ ആവശ്യം ജോസഫ് സ്കറിയയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

The post പ്രിയ വര്‍ഗീസിന് എതിരായ ഹര്‍ജി; അടിയന്തരമായി കേള്‍ക്കേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീം കോടതി appeared first on News Bengaluru.