ബെംഗളൂരു: ബെംഗളൂരുവിൽ നാളെ സീറോ ഷാഡോ പ്രതിഭാസം .ഉച്ചയ്ക്ക് 12.17 നും 12.23 നും സീറോ ഷാഡോ പ്രതിഭാസം കാണാനാകുക. ബെംഗളൂരുവിന് പുറമെ കന്യാകുമാരി, ഭോപ്പാൽ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കും ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ സാധിക്കും.
തലയ്ക്കു മീതെ സൂര്യൻ ജ്വലിച്ചു നിൽക്കുമ്പോഴും ഒട്ടും നിഴൽ കാണാത്ത അവസ്ഥയാണ് സീറോ ഷാഡോ പ്രതിഭാസം. എന്നും നമ്മുടെ തലയ്ക്കു മീതെ സൂര്യൻ കടന്നുപോകുന്നുണ്ടെങ്കിലും വർഷത്തിൽ രണ്ടു പ്രാവശ്യം മാത്രമാണ് കൃത്യം നേർസ്ഥാനത്തുകൂടെ ലംബമായി കടന്നുപോകുന്നത്. ഇങ്ങനെവരുമ്പോൾ ഒട്ടും ചെരിവില്ലാതെ കുത്തനെ നിൽക്കുന്ന ഒരു വസ്തുവിന്റെയും നിഴൽ പ്രതിഫലിക്കില്ല.
ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് ഇന്ത്യയിൽ നിഴലില്ലാ ദിനം വരുന്നത്. ഈ പ്രതിഭാസം എല്ലായിടത്തും പ്രകടമാകില്ല. മറിച്ച്, ഭൂമധ്യരേഖയുടെ ഇരുപത്തിമൂന്നര ഡിഗ്രി മുകളിലേക്കും താഴേക്കുമുള്ള സ്ഥലങ്ങളിലാണ് സീറോ ഷാഡോ ഡേ അനുഭവപ്പെടുക. സൂര്യനെ ചുറ്റുന്ന ഭൂമിക്ക് സ്വാഭാവികമായും ഉള്ള ചെരിവാണ് ഇതിനു കാരണം. പല പ്രദേശത്തും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും ഇത് അനുഭവപ്പെടുക. യഥാർത്ഥ പ്രതിഭാസം കണ്ണ് ചിമ്മുന്ന വേഗത്തിൽ അവസാനിക്കുമെങ്കിലും അതിന്റെ പ്രഭാവം ഒന്നര മിനിറ്റ് വരെ നീണ്ടുനിൽക്കും.
The post ബെംഗളൂരുവിൽ നാളെ സീറോ ഷാഡോ ദിനം appeared first on News Bengaluru.

Posted inBENGALURU UPDATES KARNATAKA LATEST NEWS
