മദ്യ അഴിമതിക്കേസ്; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മദ്യ അഴിമതിക്കേസ്; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മദ്യ അഴിമതിക്കേസിൽ മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ അനിൽ ടുതേജയെ ഇഡി അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഛത്തീസ്​ഗഡിൽ നടന്ന 2061 കോടി രൂപയുടെ മദ്യ അഴിമതികേസിലാണ് അറസ്റ്റ്. ‌‌

72 പ്രതികളുള്ള കേസ് ഏപ്രിൽ 10-നാണ് രജിസ്റ്റർ ചെയ്തത്. അനിൽ ടുതേജയെയും മകൻ യാഷിനെയും റായ്പൂരിലെ അന്വേഷണ ഏജൻസി ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. 2019 നും 2022 നും ഇടയിൽ സർക്കാർ നടത്തുന്ന മദ്യ റീട്ടെയിലറായ സിഎസ്എംസിഎല്ലിന്റെ ഉദ്യാ​ഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്.

ആദായ നികുതി വകുപ്പിന്റെ പരാതിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഛത്തീസ്ഗഡിൽ വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിൽ നിന്നും അനധികൃതമായി പണം പിരിച്ചെടുത്തിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

The post മദ്യ അഴിമതിക്കേസ്; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ appeared first on News Bengaluru.