ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവിൽ മദ്യ നിരോധനം ഏർപ്പെടുത്തും

ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവിൽ മദ്യ നിരോധനം ഏർപ്പെടുത്തും

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ മൂന്ന് ദിവസത്തേക്ക് മദ്യനിരോധനം ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് അറിയിച്ചു. ഏപ്രിൽ 26നാണ് ബെംഗളൂരു ഉൾപ്പെടെയുള്ള 14 നിയോജക മണ്ഡലങ്ങളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 24ന് വൈകുന്നേരം 5 മണി മുതൽ 26ന് അർദ്ധരാത്രി വരെയാണ് മദ്യനിരോധനം ഏർപ്പെടുത്തിയത്.
വോട്ടെണ്ണൽ ദിനമായ ജൂൺ 3ന് പുലർച്ചെ 12 മുതൽ ജൂൺ 4ന് 12 വരെയും മദ്യശാലകളും അടച്ചിടും. കടകൾ, ബാറുകൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ഭക്ഷണശാലകൾ എന്നിവയിൽ മദ്യം വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്.
നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. കർണാടകയിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 14 മണ്ഡലങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26-ന് നടക്കും. ബാക്കി മണ്ഡലങ്ങളിൽ മെയ്‌ ഏഴിനാണ് വോട്ടെടുപ്പ് നടക്കുന്നത്.
The post ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവിൽ മദ്യ നിരോധനം ഏർപ്പെടുത്തും appeared first on News Bengaluru.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *