തൃശൂർ: ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തിൽ. സുരേഷ് ഗോപിയുടെ ഫ്ലക്‌സിൽ ഇന്നസെന്റിന്റെ ചിത്രം ചേർത്തതാണ് വിവാദമായത്. അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം പറഞ്ഞു. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മകൻ സോണറ്റ് വ്യക്തമാക്കി. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തിരഞ്ഞെടുപ്പ് ഫ്ലക്സിലാണ് ഇന്നസെന്റിന്റെ ചിത്രവുമുള്ളത്.
The post സുരേഷ് ഗോപിക്കായി സ്ഥാപിച്ച ഫ്ലെക്‌സിൽ ഇന്നസെന്റ്; അനുവാദത്തോടെയല്ലെന്ന് കുടുംബം appeared first on News Bengaluru.

