സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ പെയ്ഡ് പാർക്കിംഗ് പുനരാരംഭിച്ചു

സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ പെയ്ഡ് പാർക്കിംഗ് പുനരാരംഭിച്ചു

ബെംഗളൂരു: സ്മാർട്ട് പാർക്കിംഗ് സംവിധാനം പരാജയപ്പെട്ടതിനെ തുടർന്ന് ബെംഗളൂരു സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ (സിബിഡി) പെയ്ഡ് പാർക്കിംഗ് പുനരാരംഭിച്ചു. എംജി റോഡ്, ലാവെല്ലെ റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് തുടങ്ങിയ നഗരത്തിലെ പ്രധാന മേഖലകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം ബാധകമാകും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിബിഡിയിൽ പെയ്ഡ് പാർക്കിംഗ് നിർത്തിവെച്ചിരുന്നു. ഇതിനു പകരം സ്മാർട്ട്‌ പാർക്കിംഗ് ആരംഭിച്ചു. എന്നാൽ ഏതാനും മാസങ്ങളായി സെൻട്രൽ പാർക്കിംഗ് സിസ്റ്റം (സിപിഎസ്) നിയന്ത്രിക്കുന്ന സ്മാർട്ട് പാർക്കിംഗ് സംവിധാനം പ്രവർത്തനരഹിതമാണ്.

ഇതോടെയാണ് പാർക്കിംഗ് ലോട്ട് ഓപ്പറേറ്റർമാർക്ക് പെയ്ഡ് പാർക്കിംഗ് പുനരാരംഭിക്കാൻ ബിബിഎംപി അനുമതി നൽകിയത്. ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 15 രൂപയും നാലുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 30 രൂപയുമാണ് നിരക്ക്. ബിബിഎംപി പേ ആൻഡ് പാർക്ക് എന്ന പേരിലാണ് പെയ്ഡ് പാർക്കിംഗ് സേവനങ്ങൾ പ്രവർത്തിക്കുന്നത്.

The post സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ പെയ്ഡ് പാർക്കിംഗ് പുനരാരംഭിച്ചു appeared first on News Bengaluru.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *