ഓൺലൈൻ ട്രേഡിങ്ങിലുടെ ഒരു കോടി തട്ടി; മലയാളി യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

ഓൺലൈൻ ട്രേഡിങ്ങിലുടെ ഒരു കോടി തട്ടി; മലയാളി യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

ബെംഗളൂരു: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വടകര സ്വദേശിയില്‍ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ മലയാളി യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസറഗോഡ്‌ ഉപ്പള പെര്‍വാട് ഹൗസിൽ മുഹമ്മദ് ഇൻഷാദ് ആണ് അറസ്റ്റിലായത്.

പരാതിക്കാരനെ ഒരു വെബ്‌സൈറ്റ് വഴി മികച്ച ലാഭവിഹിതം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു.ഇ മെയിൽ കേന്ദ്രീകരിച്ച് വടകര സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒളിവിൽ പോയ ഇയാൾക്കെതിരെ പോലീസ്‌ ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മംഗളൂരു ബജ്പേ വിമാനത്താവളത്തിൽ എത്തിയ മുഹമ്മദ് ഇൻഷാദിനെ വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ചശേഷം കേരള പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് എത്തി ഇയാളുടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സൈബർ ക്രൈം പോലീസ് ഇൻസ്പക്ടർ സി ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ കെ എസ് അബ്ദുൽ ജലീൽ, എസ്‌സിപിഒ കെ എം വിജു, സിപിഒമാരായ അബ്ദുൾ സമദ്, ശരത്ത് ചന്ദ്രൻ, എം ശ്രീനേഷ് എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
<BR>
TAGS : ONLINE FRAUD | ARRESTED
SUMMARY : 1 crore of online trading; Malayali youth arrested at the airport

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *