കടലില്‍ അനധികൃതമായി സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവം; പിടിച്ചെടുത്ത ബോട്ടുകള്‍ക്ക് 10 ലക്ഷം രൂപ പിഴ

കടലില്‍ അനധികൃതമായി സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവം; പിടിച്ചെടുത്ത ബോട്ടുകള്‍ക്ക് 10 ലക്ഷം രൂപ പിഴ

കൊച്ചി: ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ട് ചെയ്യുന്നതിനായി ഉപയോഗിച്ച ബോട്ടുകള്‍ക്ക് പത്ത് ലക്ഷം രൂപ പിഴ. രണ്ടു ബോട്ടുകളും അഞ്ച് ലക്ഷം രൂപ വീതം പിഴ നല്‍കണമെന്ന് ഫിഷറീസ് മാരിടൈം വിഭാഗം വ്യക്തമാക്കി. ബുധനാഴ്ച ചെല്ലാനം കടലില്‍ നിന്നാണ് എറണാകുളം സ്വദേശികളായ വി.കെ. അബു ബെനഡിക്ക്റ്റ്, സെബാസ്റ്റ്യൻ എന്നിവരുടെ ബോട്ടുകള്‍ കോസ്റ്റല്‍ പോലീസ് പിടിച്ചെടുത്തത്.

ഒരു ബോട്ടിന് 2.5 ലക്ഷം രൂപ പിഴയും പെർമിറ്റിന് 2.6 ലക്ഷവും നല്‍കണം. രണ്ടു ബോട്ടിലും ആയി 33 പേർ ഉണ്ടായിരുന്നു. നാഗചൈതന്യ നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബോട്ടുകള്‍ പിടിച്ചെടുത്തത്. ചെല്ലാനം ഹാർബറിലായിരുന്നു സിനിമാ ഷൂട്ടിംഗിന് അനുമതിയുണ്ടായിരുന്നത്. അത് ലംഘിച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ ബോട്ടുകള്‍ കടലില്‍ ഇറക്കിയത്.

TAGS : BOAT | KOCHI | FINE
SUMMARY : The incident of illegal movie shooting in the sea; 10 lakh fine for seized boats

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *