കോളേജുകൾക്കും 11ന് അവധി

കോളേജുകൾക്കും 11ന് അവധി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഒക്ടോബർ 11ന് അവധിയായിരിക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. പൂജാ അവധിയുടെ ഭാഗമായി ഒക്ടോബർ 11ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ എല്ലാ കോളേജുകൾക്കും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. സ്കൂളുകൾക്ക് 11ന് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് അവധി ബാധകമാണ്. 11ന് അവധി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് ( എൻടിയു) എന്ന അധ്യാപക സംഘടന മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അവധി നൽകാൻ തീരുമാനമെടുത്തത്.

പൂജവയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വെെകുന്നേരമായതിനാൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി അവധി പ്രഖ്യാപിച്ചത്. സർക്കാർ കലണ്ടറിൽ ഉൾപ്പെടെ ഒക്ടോബർ 10ന് പൂജ അവധിയുണ്ടെങ്കിലും 11 അവധി പ്രഖ്യാപിച്ചിരുന്നില്ല. 10ന് പൂജവച്ചതിന് ശേഷം വിദ്യാലയങ്ങളിൽ പഠനം നടത്തുന്നത് ശരിയല്ലെന്ന് കാണിച്ചാണ് ദേശീയ അധ്യാപക പരിഷത്ത് നിവേദനം നൽകിയത്.
<br>
TAGS : HOLIDAY
SUMMARY : 11 is also a holiday for colleges

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *