ഓൺലൈൻ ട്രേഡിങിന്റെ പേരിൽ 11 ലക്ഷം തട്ടിയെടുത്തു; കർണാടക സ്വദേശി അറസ്റ്റിൽ

ഓൺലൈൻ ട്രേഡിങിന്റെ പേരിൽ 11 ലക്ഷം തട്ടിയെടുത്തു; കർണാടക സ്വദേശി അറസ്റ്റിൽ

കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. എറണാകുളം കിഴക്കമ്പലം മലയിടം തുരുത്ത് സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയ കേസിൽ കർണാടക സ്വദേശിയെ അറസ്റ്റ് ചെയ്തു. ഗുൽബർഗ എൻജിഒ കോളനിയിലെ പ്രകാശ് ഈരപ്പയെ (49) ആണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതിനു ശേഷം ചാറ്റിലൂടെ വിശ്വാസ്യത നേടിയ ശേഷമാണ് ഇയാൾ തട്ടിപ്പ് തുടങ്ങിയത്. ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ഉണ്ടാക്കാമെന്ന് കൊച്ചി സ്വദേശിയെ ഈരപ്പ ബോധ്യപ്പെടുത്തിയതോടുകൂടിയാണ് പരാതിക്കാരൻ പണം നൽകിയത്. പല ഘട്ടങ്ങളിലായി പല അക്കൗണ്ടുകളിലേക്കാണ് പതിനൊന്ന് ലക്ഷത്തി നാല്പത്തി അയ്യായിരം രൂപ നല്‍കിയത്. നിക്ഷേപിച്ച തുകയും ലാഭവും തിരികെ ആവശ്യപ്പെട്ടപ്പോൾ തട്ടിപ്പു സംഘം പണം നിക്ഷേപച്ചയാളെ ബ്ലോക്ക് ചെയ്തു. വാട്സ് അപ്പ് കോൾ വഴിയാണ് ഇവർ തമ്മിൽ ബന്ധപ്പെട്ടിരുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. വിലയ്‌ക്കു വാങ്ങിയ അക്കൗണ്ടുകളിലൂടെയാണ് പണമിടപാട് നടത്തിയിരുന്നത്.

പിടിയിലായ പ്രതി ഇതിനു മുൻപ് സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്.
<BR>
TAGS : ONLINE FRAUD |  ARRESTED
SUMMARY : 11 lakh was extorted in the name of online trading; Karnataka native arrested.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *