കടന്നല്‍ കുത്തേറ്റ് 110 വയസുകാരി മരിച്ചു

കടന്നല്‍ കുത്തേറ്റ് 110 വയസുകാരി മരിച്ചു

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് കടന്നല്‍ ആക്രമണത്തില്‍ വയോധിക മരിച്ചു. പുഞ്ചവയല്‍ പാക്കാനം സ്വദേശി 110 വയസുകാരി കുഞ്ഞിപ്പെണ്ണാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിനു സമീപത്ത് വെച്ചാണ് വയോധികയെ കടന്നല്‍ ആക്രമിച്ചത്. ഇവരുടെ മൂന്ന് ബന്ധുക്കളും കുത്തേറ്റ് ചികിത്സയിലാണ്. കടന്നല്‍ക്കൂട്ടം എത്തിയത് അടുത്തുള്ള കാട്ടില്‍ നിന്നാണെന്ന് പറയപ്പെടുന്നു.

ഇവർക്കൊപ്പമുണ്ടായിരുന്ന മകള്‍ തങ്കമ്മയെ ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  തങ്കമ്മയുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് വീടിന്‍റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന ഇവർക്ക് നേരെ കടന്നല്‍ക്കൂട്ടം ഇളകിവന്ന് ആക്രമിക്കുകയായിരുന്നു.

TAGS : KOTTAYAM | WASP | DEAD
SUMMARY : 110-year-old woman dies after being stung by a wasp

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *