ജോർജ് കുര്യൻ ഉൾപ്പെടെ 12 പേർ കൂടി തിരഞ്ഞെടുക്കപ്പെട്ടു; രാജ്യസഭയിലും ഭൂരിപക്ഷം നേടി എൻഡിഎ

ജോർജ് കുര്യൻ ഉൾപ്പെടെ 12 പേർ കൂടി തിരഞ്ഞെടുക്കപ്പെട്ടു; രാജ്യസഭയിലും ഭൂരിപക്ഷം നേടി എൻഡിഎ

ന്യൂഡൽഹി: രാജ്യസഭയിൽ കേവല ഭൂരിപക്ഷം നേടി എൻഡിഎ. രാജ്യസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒമ്പത് അംഗങ്ങളും സഖ്യകക്ഷികളിലെ രണ്ട് അംഗങ്ങളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗസംഖ്യ 96ലേക്കും എൻഡിഎയുടെ അംഗസംഖ്യ 112ലേക്കും എത്തി. ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിൻ്റെയും പിന്തുണയോടെയാണ് എൻഡിഎ കേവല ഭൂരിപക്ഷം നേടിയത്.

ഒരു കോൺഗ്രസ് അംഗം കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യസഭയിലെ കോൺഗ്രസ് അംഗസംഖ്യ 85 ആയി ഉയർന്നു.

രാജ്യസഭയിൽ ആകെ 245 സീറ്റുകളാണുള്ളത്. ഇതിൽ ജമ്മു കാശ്മീരിൽ നിന്ന് നാലും നോമിനേറ്റഡ് അംഗങ്ങൾക്കുള്ള നാലും സീറ്റുകൾ അടക്കം എട്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് കുറച്ചാൽ രാജ്യസഭയിലെ നിലവിലെ അംഗബലം 237 ആണ്. ഇതനുസരിച്ച് കേവല ഭൂരിപക്ഷം 119 സീറ്റ്. ഈ 119 സീറ്റുകളുടെ കരുത്താണ് എൻഡിഎ ഇപ്പോൾ നേടിയിരിക്കുന്നത്.

അസമിൽ നിന്ന് മിഷൻ രഞ്ജൻ ദാസ്, രാമേശ്വർ തെലി, ബിഹാറിൽ നിന്ന് മനൻ കുമാർ മിശ്ര, ഹരിയാനയിൽ നിന്ന് കിരൺ ചാധരി, മധ്യപ്രദേശിൽ നിന്ന് ജോർജ് കുര്യൻ, മഹാരാഷ്ട്രയിൽ നിന്ന് ധിര്യ ഷീൽ പാട്ടീൽ, ഒഡീഷയിൽ നിന്ന് മമത മൊഹന്ത, രാജസ്ഥാനിൽ നിന്ന് രവ്‌നീത് സിംഗ് ബിട്ടു, ത്രിപുരയിൽ നിന്നുള്ള രാജീവ് ഭട്ടാചാരി എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥികളിൽ ഉൾപ്പെടുന്നു.

കോൺഗ്രസിൻ്റെ അഭിഷേക് മനു സിങ്‌വി തെലങ്കാനയിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയിൽ നിന്ന് എൻസിപി അജിത് പവാർ വിഭാഗത്തിൻ്റെ നിതിൻ പാട്ടീലും ബിഹാറിൽ നിന്ന് ആർഎൽഎമ്മിൻ്റെ ഉപദേന്ദ്ര കുശ്വാഹയും തിരഞ്ഞെടുക്കപ്പെട്ടു.

ഒരു ദശാബ്ദമായി രാജ്യസഭയിൽ ഭൂരിപക്ഷത്തിനായി കാത്തിരിക്കുകയായിരുന്നു എൻഡിഎ. സുപ്രധാന ബില്ലുകളടക്കം പാസാക്കാൻ ബിജെപിക്ക് രാജ്യസഭയിൽ കേവല ഭൂരിപക്ഷം അനിവാര്യമാണ്. നേരത്തെ ബില്ലുകൾ രാജ്യസഭ കടത്താൻ ബിജെപിക്ക് ബിജു ജനതാദളിൻ്റെയും വൈഎസ്ആർ കോൺഗ്രസിൻ്റെയും പിന്തുണ ലഭിച്ചിട്ടുണ്ട്.
<br>
TAGS : RAJYASABHA | NDA GOVT
SUMMARY : 12 members were elected Rajya sabha. NDA got majority in Rajya sabha

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *