ട്രാക്ടർ നദിയിലേക്ക് മറിഞ്ഞ് അപകടം; 13 പേർക്കായി തിരച്ചിൽ

ട്രാക്ടർ നദിയിലേക്ക് മറിഞ്ഞ് അപകടം; 13 പേർക്കായി തിരച്ചിൽ

ബെംഗളൂരു: ബെളഗാവിയിൽ ട്രാക്ടർ നദിയിലേക്ക് മറിഞ്ഞ് അപകടം. അതിശക്തമായ മഴ പെയ്തതിനെ തുടർന്ന് കരകവിഞ്ഞൊഴുകുന്ന ഘടപ്രഭ നദിയിലേക്കാണ് 13 പേരുമായി പോയ ട്രാക്ടർ വീണത്. ബെളഗാവിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി കനത്ത മഴയാണ് പെയ്യുന്നത്.

ഇതോടെ മുദലഗി താലൂക്കിലെ നന്ദ്ഗാവിനടുത്തുള്ള ബ്രിഡ്ജ്-കം-ബാരേജ് പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഘടപ്രഭ നദി മുറിച്ചുകടക്കുന്നതിനിടെ ട്രാക്ടർ ഡ്രൈവർക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

നദിയിൽ വീണവർക്കായി പോലീസും ഫയർഫോഴ്‌സും തിരച്ചിൽ നടത്തുകയാണ്. ജോലിക്കായി അവറാഡിയിൽ നിന്ന് നന്ദ്ഗാവിലേക്ക് പോവുകയായിരുന്ന തൊഴിലാളികയായിരുന്നു ഇവർ. കുൽഗോഡ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

TAGS: RAIN UPDATES| RIVER| DROWNED
SUMMARY: 13 fell into river after tractor losts control amid heavy rain

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *