13 കാരിക്ക് നേരെ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

13 കാരിക്ക് നേരെ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടെ പരിശീലകൻ പിടിയില്‍. നീണ്ടകര സ്വദേശി രതീഷിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. കരാട്ടെ പരിശീലനത്തിന് എത്തിയ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് രതീഷ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

കരാട്ടെ ക്ലാസില്‍ ചേര്‍ന്ന പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പം ഉണ്ടാക്കി. പിന്നീട് പീഡനം ആരംഭിച്ചു. ഭീഷണിപ്പെടുത്തി വീട്ടില്‍ വച്ചും ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം കണ്ടതോടെ രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം 13കാരി വെളിപ്പെടുത്തിയത്.

പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചവറ പോലീസ് കേസെടുത്തത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

TAGS : SEXUAL HARASSMENT | ARRESTED | KERALA
SUMMARY : 13-year-old sexually assaulted; Karate trainer arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *