ഉത്തരാഖണ്ഡിലെ കാട്ടുതീയിൽ നശിച്ചത് 1300 ഹെക്ടർ; അഞ്ച് പേർക്ക് ജീവൻ നഷ്ടമായി

ഉത്തരാഖണ്ഡിലെ കാട്ടുതീയിൽ നശിച്ചത് 1300 ഹെക്ടർ; അഞ്ച് പേർക്ക് ജീവൻ നഷ്ടമായി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വൻ കാട്ടുതീയിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 1300 ഹെക്ടർ വനം നശിച്ചതായും തീ ഇപ്പോൾ നിയന്ത്രണവിധേയമായതായും ഫോറസ്റ്റ് ഫോഴ്സ് മേധാവി ധനഞ്ജയ് മോഹൻ പറഞ്ഞു. മരിച്ചവരിൽ നാലു പേരും നേപാളിൽനിന്നുള്ള തൊഴിലാളികളാണ്.

കാട്ടുതീയുമായി ബന്ധപ്പെട്ട് 388 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നതിൽ അനാസ്ഥ കാണിച്ചതിന് 17 ജീവനക്കാർക്കെതിരെ നടപടിയെടുത്തു. നാലു പേർക്കെതിരെ അച്ചടക്കനടപടിയും പതിനൊന്ന് പേർക്ക് സസ്‌പെൻഷനും ലഭിച്ചു. രണ്ട് പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

കാട്ടുതീ തടയുന്നതിനുള്ള നടപടികൾ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അവലോകനം ചെയ്തു. ജില്ലകളിലെത്തി കാട്ടുതീ നാശം വിതച്ച സ്ഥലങ്ങളിൽ ഫീൽഡ് പരിശോധന നടത്തണമെന്നും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *