14 കോടിയുടെ ഹീവാൻ തട്ടിപ്പ്‌; യൂത്ത് കോണ്‍ഗ്രസ് മുൻ ജില്ലാ സെക്രട്ടറി അറസ്റ്റിൽ

14 കോടിയുടെ ഹീവാൻ തട്ടിപ്പ്‌; യൂത്ത് കോണ്‍ഗ്രസ് മുൻ ജില്ലാ സെക്രട്ടറി അറസ്റ്റിൽ

തൃശ്ശൂർ: 14 കോടി രൂപയുടെ ഹീവാൻ നിധി, ഹീവാൻ ഫിനാൻസ് നിക്ഷപത്തട്ടിപ്പുകേസിൽ ഒരാൾകൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി വാണിയമ്പാറ പൊട്ടിമട ചൂണ്ടേക്കാട്ടിൽ വീട്ടിൽ സി.എം. അനിൽകുമാറി (45)നെയാണ് തൃശ്ശൂർ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണസംഘം പിടികൂടിയത്.

ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. സൊനാവ് ലി എന്ന നേപ്പാള്‍ അതിര്‍ത്തിഗ്രാമത്തില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. ബഡ്‌സ് ആക്ട് പ്രകാരം പ്രതികളുടെ വാഹനങ്ങള്‍ കണ്ടുകെട്ടി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. മറ്റു ഡയറക്ടര്‍മാരുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

കേസിലെ മറ്റു പ്രതികളായ പുഴയ്ക്കല്‍ ശോഭ സിറ്റിയിലെ ടോപ്പാസ് ഫ്‌ളാറ്റിലെ താമസക്കാരന്‍ മൂത്തേടത്ത് അടിയാട്ട് വീട്ടില്‍ സുന്ദര്‍ സി മേനോന്‍, പുതൂര്‍ക്കര പുത്തന്‍ വീട്ടില്‍ ബിജു മണികണ്ഠന്‍, അന്നമനട പാലിശേരി സ്വദേശി ചാത്തോത്തില്‍ വീട്ടില്‍ ശ്രീനിവാസന്‍ എന്നിവര്‍ റിമാൻഡിലാണ്.

തൃശൂര്‍ ചക്കാമുക്ക് ദേശത്ത് ഹിവാന്‍ നിധി ലിമിറ്റഡ് ഹീവാന്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ഇവര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിക്ഷേപം കൈക്കലാക്കിയെന്നാണ് കേസ്. ആര്‍ ബി ഐയുടെ നിബന്ധനങ്ങള്‍ക്ക് വിരുദ്ധമായാണ് നിക്ഷേപം സ്വീകരിച്ചത്. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപ തുക തിരികെ നല്കിയില്ല. തുടര്‍ന്ന് നിക്ഷേപകര്‍ വിശ്വാസ വഞ്ചന നടത്തിയതായി പരാതി നല്‍കുകയായിരുന്നു. ചേർപ്പ്, ഗുരുവായൂർ, പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ആലത്തൂർ, വടക്കഞ്ചേരി സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലും ഇവർക്കെതിരേ കേസുകൾ രജിസ്റ്റർചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.
<BR>
TAGS : CHEATING | ARRESTED
SUMMARY : 14 crore Heawan scam. Youth Congress former district secretary arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *