ഹോട്ടലിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 14 പേർക്ക് പൊള്ളലേറ്റു

ഹോട്ടലിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 14 പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കലബുർഗിയിലെ സപ്തഗിരി ഓറഞ്ച് ഹോട്ടലിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. രാവിലെ 6.15 ഓടെ തൊഴിലാളികൾ പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് സംഭവം.

സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടുക്കളയിൽ തീ പടരുകയും 14 തൊഴിലാളികൾക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇവരെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഉദ്യോഗസ്ഥർ എത്തി തീ അണക്കുകയും ചെയ്തു. ചികിത്സയിലുള്ള രണ്ട് തൊഴിലാളികളുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിൽ കലബുർഗി സിറ്റി പോലീസ് കേസെടുത്തു.

TAGS: KARNATAKA| FIRE| BLAST
SUMMARY: Around 14 injured after cylinder blast at hotel

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *