കര്‍ണാടകയില്‍ 1414 സി.എൻ.ജി. സ്റ്റേഷനുകൾ സ്ഥാപിക്കും

കര്‍ണാടകയില്‍ 1414 സി.എൻ.ജി. സ്റ്റേഷനുകൾ സ്ഥാപിക്കും

ബെംഗളൂരു: കർണാടകയിൽ 2030-ഓടെ 1414 കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി.) സ്റ്റേഷനുകൾ സ്ഥാപിക്കും. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് നിയോഗിക്കുന്ന ഏജൻസികളാണ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. വാതകവിതരണ ശൃംഖലയുടെ വികസനത്തിന്റെ ഭാഗമായാണ് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം സി.എൻ.ജി. സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

ഈവര്‍ഷം സെപ്റ്റംബർ 30 വരെ കർണാടകയില്‍ലെ വിവിധ ഭാഗങ്ങളിലായി 412 സി.എൻ.ജി. സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 77 സ്റ്റേഷനുകളുമായി ബെംഗളൂരു അർബൻ ഒന്നാം സ്ഥാനത്തും 41 സ്റ്റേഷനുകളുള്ള ബെംഗളൂരു റൂറല്‍ രണ്ടാം സ്ഥാനത്തുമാണ്. 35 സ്റ്റേഷനുകളുള്ള ദക്ഷിണ കന്നഡയാണ് തൊട്ടുപിന്നിൽ. ബല്ലാരി (21), രാമനഗര (17), ബീദർ (16), മൈസൂരു (14), ബെലഗാവി (14), മാണ്ഡ്യ (11), ഗദഗ് (11), ശിവമോഗ (11), കോലാർ (10), ചിത്രദുർഗ (10), ഉഡുപ്പി (10), ഹാസൻ (12), ധാർവാഡ് (9), തുമകൂരു (9), ഹാവേരി (9), ദാവണഗെരെ (9), ചിക്കബെല്ലാപുര (4), ചാമരാജ്‌നഗർ (3), കുടക് (2), കൊപ്പാൾ (7), വിജയപുര (8), റായ്ച്ചൂരു (6), കലബുറഗി (11), ബാഗൽകോട്ട് (13), യാദ്ഗിർ (1) എന്നിങ്ങനെയാണ് നിലവിലുള്ള മറ്റു സ്റ്റേഷനുകൾ.
<BR>
TAGS : CNG
SUMMARY : 1414 CNG in Karnataka. Stations will be established

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *