കേരളത്തിൽ നിന്ന് ഹജ്ജിന് 14,590 പേർ

കേരളത്തിൽ നിന്ന് ഹജ്ജിന് 14,590 പേർ

ന്യൂദല്‍ഹി: അടുത്ത കൊല്ലം സർക്കാർ ക്വാട്ടയിൽ ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്ന് 14,590 പേർ യോഗ്യത നേടി. കേരളത്തിൽ 20,636 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിന് മുകളിൽ 3,462 പേരും മെഹറം വിഭാഗത്തിൽ 2,823 പേരുമാണ് യോഗ്യത നേടിയത്. രാജ്യത്താകെ 1,51,981 അപേക്ഷ ലഭിച്ചപ്പോൾ 1,22,518 പേരെ തിരഞ്ഞെടുത്തു.

ജനസംഖ്യപ്രകാരം 12 സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ക്വാട്ടയേക്കാള്‍ കുറവായിരുന്നു ലഭിച്ച അപേക്ഷകള്‍. 11 സംസ്ഥാനങ്ങള്‍ക്ക് ഈ ക്വാട്ട വെയ്റ്റിങ് ലിസ്റ്റ് തോത് അനുസരിച്ച് വീതിച്ചു നല്കി. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് ഗുജറാത്തില്‍ നിന്നാണ്, 24,484 പേര്‍. കുറവ് ദാമന്‍ ആന്‍ഡ് ദ്യൂവില്‍ നിന്നാണ്, 27 പേര്‍. 65 വയസ് കഴിഞ്ഞവരുടെ വിഭാഗത്തില്‍ 14,728 പേരെയും ആണ്‍തുണയില്ലാതെ പോകുന്ന വനിതാ വിഭാഗത്തില്‍ 3717 പേരെയും തെരഞ്ഞെടുത്തു. ഇവര്‍ ആദ്യഗഡുവായ 1,30,300 രൂപ ഒക്ടോബര്‍ 25 ന് മുമ്പ് അടയ്‌ക്കണം.
<BR>
TAGS : KERALA |  HAJJ
SUMMARY : 14,590 people from Kerala for Hajj

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *