സൗദി ജിസാനില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പടെ 15 പേര്‍ മരിച്ചു; 11 പേർക്ക് ഗുരുതര പരുക്ക്

സൗദി ജിസാനില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പടെ 15 പേര്‍ മരിച്ചു; 11 പേർക്ക് ഗുരുതര പരുക്ക്

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ 15 പേർ മരിച്ചു. ജിസാൻ എക്കണോമിക് സിറ്റി അരാംകോ റിഫൈനറി റോഡിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മരണപ്പെട്ടവരില്‍ 9 പേർ ഇന്ത്യക്കാരാണ്. 3 നേപ്പാള്‍ സ്വദേശികളും 3 ഘാന സ്വദേശികളും മരണപ്പെട്ടു. കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ് പിള്ള(31) യാണ് മരണമടഞ്ഞ മലയാളി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ11 പേർ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

രാവിലെ അറാംകോ ജോലി സ്ഥലത്തേക്ക് 26 ജീവനക്കാരുമായി പോകുകയായിരുന്ന എ.സി.ഐ.സി സർവീസ് കമ്പനിയുടെ മിനി വാനിൽ എതിരെ വന്ന ട്രെയിലർ ഇടിച്ചു കയറിയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പൂർണ്ണമായി തകർന്ന വാനിൽ നിന്ന് സൗദി ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തകരുമെത്തിയാണ് പരുക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്. അപകട സംഭവസ്ഥലത്തു വെച്ചു തന്നെ 15 പേരും മരണമടഞ്ഞിരുന്നു. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്‌കർ സിംഗ് ദാമി, സക്‌ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മോഹത്തഷിം റാസ, ദിനകർ ബായ് ഹരിഭായ് തണ്ടൽ, രമേശ് കപേലി എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് ഇന്ത്യക്കാർ. മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.

കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദിൻറെയും രാധയുടെയും മകനാണ് മരണമടഞ്ഞ വിഷ്‌ണു. അവിവാഹിതനായ വിഷ്‌ണു മൂന്ന് വർഷമായി ഈ കമ്പനിയിൽ എഞ്ചിനീയറായി ജോലിചെയ്യുകയാണ്. വിഷ്‌ണുവിന്റെ സഹോദരൻ മനു പ്രസാദ് പിള്ള യു.കെ യിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്.
<BR>
TAGS : ACCIDENT, SAUDI

SUMMARY : 15 Malayali died in car accident in Saudi Jizan; 11 people were seriously injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *