എറണാകുളത്ത് 15 കാരി 8 മാസം ഗര്‍ഭിണി; പ്രതി 55 കാരനായ അയല്‍വാസി അറസ്റ്റില്‍

എറണാകുളത്ത് 15 കാരി 8 മാസം ഗര്‍ഭിണി; പ്രതി 55 കാരനായ അയല്‍വാസി അറസ്റ്റില്‍

എറണാകുളം ചെമ്പറക്കിയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി. അയല്‍വാസിയായ 55 കാരന്‍ അറസ്റ്റിലായി. തമിഴ്നാട് സ്വദേശി രാജനെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടി ഏട്ടു മാസം ഗര്‍ഭിണിയാണെന്ന് പോലീസ് പറയുന്നു. പീഡന വിവരം വീട്ടുകാര്‍ മറച്ചുവെച്ചു.

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ആശുപത്രിയില്‍ നിന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം അടക്കം ലൈംഗികമായി പീഡിപ്പിച്ചതിന് കേസെടുത്തു.

TAGS : LATEST NEWS
SUMMARY : 15-year-old 8-month pregnant girl in Ernakulam; accused 55-year-old neighbor arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *