വല്ലപ്പുഴയില്‍ 15കാരിയെ കാണാതായ സംഭവം; കൂടെ ട്രെയിനിൽ യാത്ര ചെയ്‌തെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രം പുറത്ത് വിട്ട് പോലീസ്

വല്ലപ്പുഴയില്‍ 15കാരിയെ കാണാതായ സംഭവം; കൂടെ ട്രെയിനിൽ യാത്ര ചെയ്‌തെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രം പുറത്ത് വിട്ട് പോലീസ്

പാലക്കാട്: പാലക്കാട് വല്ലപ്പുഴയില്‍ കാണാതായ 15കാരിയുടെ കൂടെ ട്രെയിനില്‍ യാത്ര ചെയ്തുവെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. വല്ലപ്പുഴ സ്വദേശി അബ്ദുല്‍ കരീമിന്റെ മകള്‍ ഷഹന ഷെറിനെയാണ് കാണാതായത്.കുട്ടിയെ കാണാതായിട്ട് ഇന്നേക്ക് ആറ് ദിവസം പിന്നിട്ടു. ട്രെയിനിലെ സഹ യാത്രക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ രേഖാചിത്രം പുറത്തുവിട്ടത്.

പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നു പരശുറാം എക്സ്പ്രസിൽ ഷഹന ഷെറിൻ യാത്ര ചെയ്തതായി സംശയമുണ്ടായിരുന്നു. കേസിൽ പോലീസ് അന്വേഷണം എങ്ങുമെത്താതിരിക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ രേഖാ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ 30നു രാവിലെ മുതലാണ് ഷഹനയെ കാണാതായത്. വീട്ടിൽ നിന്നു ട്യൂഷനു പോയ പെൺകുട്ടി കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധു വീട്ടിലേക്കെന്ന വ്യാജേന പോവുകയായിരുന്നു. കൂട്ടുകാരികളുടെ മുന്നിൽ നിന്നു തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുർഖ ധരിച്ചാണ് പെൺകുട്ടി പോയത്.

പെണ്‍കുട്ടി സ്‌കൂളിലെത്താത്ത കാര്യം അധ്യാപകര്‍ അറിയിച്ചതതോടെയാണ് മാതാപിതാക്കള്‍ വിവരം അറിയുന്നത്.തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി മുഖം മറച്ചതും കുട്ടിയുടെ കൈയില്‍ ഫോണില്ലാത്തതുമാണ് അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.

ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രണ്ട് ഡിവൈഎസ്പിമാര്‍, സിഐമാര്‍, എസ്‌ഐമാര്‍ അടങ്ങുന്ന 36 അംഗ സംഘം അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തുന്നത്.
<BR>
TAGS : GIRL MISSING
SUMMARY : 15-year-old girl goes missing in Vallapuzha; Police release photo of suspect who traveled with her on train

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *