15 വയസുകാരിയെ കാണാതായിട്ട് മൂന്നാഴ്ച; ഇതുവരെയും കണ്ടെത്താനാകാതെ പോലീസ്

15 വയസുകാരിയെ കാണാതായിട്ട് മൂന്നാഴ്ച; ഇതുവരെയും കണ്ടെത്താനാകാതെ പോലീസ്

കാസറഗോഡ്: പൈവളിക മണ്ടേക്കാപ്പ് ശിവനഗരത്ത് കാണാതായ 15 വയസുകാരി ശ്രേയക്കായി വീണ്ടും തി‍രച്ചില്‍. മണ്ടേക്കാപ്പ് മേഖലയിലാണ് പോലീസും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തുന്നത്. ഫെബ്രുവരി 12ന് പുലർച്ചെയാണ് ശ്രേയ എന്ന 15 വയസുകാരിയെ വീട്ടില്‍ നിന്ന് കാണാതായത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.

അന്നേദിവസം തന്നെ പ്രദേശവാസിയായ പ്രദീപ് എന്നയാളെയും കാണാതായി. ഇയാളെയും കണ്ടെത്താനായിട്ടില്ല. 42കാരനായ പ്രദീപ് ശ്രേയയെ കടത്തിക്കൊണ്ടുപോയെന്നാണ് പോലീസിന്റെ സംശയം. ഇരുവരുടെയും മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷൻ വീടിന് സമീപത്തെ കാട്ടിലാണ്. പ്രദേശത്ത് ഡോഗ് സ്ക്വാഡും പോലീസും പരിശോധന നടത്തിയിരുന്നു.

ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിട്ടും നൂറിലേറെപ്പേരെ ചോദ്യം ചെയ്തിട്ടും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഫെബ്രുവരി പന്ത്രണ്ട് മുതലാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ ശ്രുതിയെ കാണാതായത്. രാവിലെ എഴുന്നേറ്റപ്പോള്‍ മകളെ കണ്ടില്ലെന്നാണ് പിതാവ് പറയുന്നത്.

TAGS : LATEST NEWS
SUMMARY : 15-year-old girl missing for three weeks; police still unable to locate her

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *