പാലക്കാട്ട് ട്രെയിൻ ഇടിച്ച് 17 പശുക്കൾ കൂട്ടത്തോടെ ചത്തു

പാലക്കാട്ട് ട്രെയിൻ ഇടിച്ച് 17 പശുക്കൾ കൂട്ടത്തോടെ ചത്തു

പാലക്കാട്: പാലക്കാട് ട്രെയിൻ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. റെയില്‍വെ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 17 പശുക്കളാണ് ട്രെയിൻ തട്ടി ചത്തത്. പാലക്കാട് മീങ്കരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മേയാന്‍ വിട്ട പശുക്കള്‍ പാളം മുറിച്ചു കിടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ ഇടിയേറ്റ് തെറിച്ച് വീണും ട്രെയിനിന്റെ അടിയില്‍ പെട്ടുമാണ് പശുക്കള്‍ ചത്തത്.

പശുക്കൾ പാളത്തിൽ നിൽക്കുന്നത് കണ്ട് ലോക്കോ പൈലറ്റ് ഉച്ചത്തിൽ ഹോൺ മുഴക്കിയെങ്കിലും കാര്യമുണ്ടായില്ല. ട്രെയിൽ നിറുത്താൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. പശുക്കളെ ഇടിച്ചുതെറിപ്പിച്ചശേഷമാണ് ട്രെയിൻ നിറുത്താനായത്. ഇടിയുടെ ആഘാതത്തിൽ പശുക്കളുടെ ശരീരം ചിതറിത്തെറിക്കുകയായിരുന്നു. ചിലവ ചതഞ്ഞരഞ്ഞുപാേയി.

ലോക്കോ പൈലറ്റ് വിവരം നൽകിയതനുസരിച്ച് സ്ഥലത്തെത്തിയ ആർപിഎഫ് സംഘമെത്തി പാത ട്രെയിൻ കടന്നു പോകാവുന്ന നിലയിലാക്കി. മീനാക്ഷിപുരം സ്റ്റേഷനിൽ നിന്നും ഇൻസ്പെക്ടർ കെ.ശശിധരന്റെ നേതൃത്വത്തിൽ സ്ഥലത്തിയ പോലീസ് മറ്റു നടപടികൾ സ്വീകരിച്ചു. പശുക്കളുടെ ഉടമകളെ സംബന്ധിച്ച വിവരം നൽകാൻ നാട്ടുകാർ തയാറായിട്ടില്ല.

<BR>
TAGS : PALAKKAD
SUMMARY : 17 cows died en masse in Palakkad train crash

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *