സംസ്ഥാനത്ത് പുതിയ 184 ഇന്ദിരാ കാന്റീൻ കാന്റീനുകള്‍ ആരംഭിക്കും -മുഖ്യമന്ത്രി

സംസ്ഥാനത്ത് പുതിയ 184 ഇന്ദിരാ കാന്റീൻ കാന്റീനുകള്‍ ആരംഭിക്കും -മുഖ്യമന്ത്രി

ബെംഗളൂരു : സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പുതിയ 184 കാന്റീൻ തുടങ്ങുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരുവിലെ ഹിങ്കലിൽ വിവിധ ടൗൺ പഞ്ചായത്തുകൾക്ക് കീഴിലുള്ള ഒൻപത് ഇന്ദിരാ കാന്റീനുകൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഇന്ദിരാ കാന്റീനുകളുടെ ശൃംഖല ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദരിദ്രരുടെയും ദിവസ വേതനക്കാരുടെയും ആശുപത്രികളിലെത്തുന്നവരുടെയും വിശപ്പ് ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരത്തെ ഇന്ദിരാ കാന്റീനുകൾ ആരംഭിച്ചത്. എന്നാൽ, പിന്നീട് വന്ന  ബിജെപി സര്‍ക്കാര്‍ ഇന്ദിരാ കാന്റീനുകളെ അവഗണിച്ചതായും അദ്ദേഹം പറഞ്ഞു.

ജില്ലാ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, മന്ത്രി റഹീം ഖാൻ, എംഎൽഎമാരായ ജി.ടി. ദേവഗൗഡ, തൻവീർ സേട്ട്, കെ ഹരീഷ് ഗൗഡ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഹിങ്കലിൽ ഒരു പിയുസി കോളേജ് ഉടൻ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
<br>
TAGS : INDIRA CANTEEN, SIDDARAMIAH
SUMMARYU : 184 new Indira Canteens to be opened in the state – Chief Minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *