നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ 19 പെണ്‍കുട്ടികളെ കണ്ടെത്തി

നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ 19 പെണ്‍കുട്ടികളെ കണ്ടെത്തി

പാലക്കാട്‌: മരുതറോഡ് കൂട്ടുപാതയില്‍ പ്രവർത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ 19 പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. കുട്ടികളെ താത്ക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. ജില്ലാ കളക്ടര്‍ നേരിട്ടെത്തി കുട്ടികളുമായി സംസാരിച്ച ശേഷമാകും തുടര്‍നടപടി ഉണ്ടാകുക.

പോക്സോ കേസുകളിലെ അതിജീവിതകളമടക്കമാണ് ചാടിപ്പോകാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ ഇൻസ്പെക്ടർ പറഞ്ഞു. കുട്ടികളെ കാണാത്തതിനെത്തുടർന്ന് കേന്ദ്രത്തിലെ അധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്.

വിവരമറിഞ്ഞയുടൻ കസബ പോലീസിന്റെയടക്കം നേതൃത്വത്തില്‍ ദേശീയപാതയിലുള്‍പ്പെടെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ആദ്യം 15 പേരെ കണ്ടെത്തി. പിന്നീട് രാത്രി ഒരുമണിയോടെ ബാക്കിയുള്ള നാലുപേരെ കല്ലേപ്പുള്ളിക്ക് സമീപത്തുനിന്നു കണ്ടെത്തുകയായിരുന്നു.

TAGS : PALAKKAD | GIRLS | NIRBHAYA
SUMMARY : 19 girls who jumped from Nirbhaya center were found

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *