19കാരിക്ക് ക്രൂര പീഡനം; പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം, ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

19കാരിക്ക് ക്രൂര പീഡനം; പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം, ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ 19കാരി ക്രൂര പീഡനത്തിന് ഇരയായി. അബോധാവസ്ഥയില്‍ വീടിനുള്ളില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി മുതല്‍ ഞായർ പുലർച്ചെ വരെ പ്രതിയായ ആണ്‍സുഹൃത്ത് പെണ്‍കുട്ടിയെ ക്രൂരമായി മർദിച്ചു.

മരിച്ചെന്ന് കരുതിയാണ് ഉപേക്ഷിച്ച്‌ പോയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പോക്‌സോ കേസ് അതിജീവിതയായ പെണ്‍കുട്ടി വെൻ്റിലേറ്ററിലാണ്. കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ട്. കൈയ്യിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു. കൊലപ്പെടുത്താനുള്ള ശ്രമം നടന്നതായും പോലീസ് സംശയിക്കുന്നു.

TAGS : CRIME
SUMMARY : 19-year-old brutally tortured; The girl’s condition is critical and her boyfriend is in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *