ചാള്‍സ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍ഗോഡുകാരി

ചാള്‍സ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍ഗോഡുകാരി

ബ്രിട്ടനിലെ ചാള്‍സ് മൂന്നാമൻ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി മലയാളി വനിത. കാസര്‍ഗോഡുകാരി മുന ഷംസുദ്ദീനാണ് ബ്രിട്ടീഷ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്. ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയായ മുന ഷംസുദ്ദീൻ ലണ്ടനിലെ ഫോറിൻ, കോമണ്‍വെല്‍ത്ത് ആൻഡ് ഡിവലപ്‌മെന്റ് ഓഫീസില്‍ ജോലി ചെയ്യവേയാണ് പുതിയ നിയോഗം.

തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയില്‍ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും മകളാണ് മുന. കാസർഗോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. പി. അഹ്‌മദിന്റെയും പരേതയായ സൈനബിയുടെയും മകനാണ് മുനയുടെ പിതാവായ ഡോ. ഷംസുദ്ദീൻ. യു.എസിലും ബ്രിട്ടനിലും സൗദി അറേബ്യയിലും പ്രവർത്തിച്ചു.

തിരികെ ബ്രിട്ടനിലെത്തിയ ശേഷം കുടുംബസമേതം ബർമിങ്ങാമിലായിരുന്നു താമസം. യു.എൻ. ഉദ്യോഗസ്ഥനായ ഡേവിഡാണ് ഭർത്താവ്. ബ്രിട്ടനിലെ നോട്ടിങ്ങാം സർവകലാശാലയില്‍ നിന്ന് മാത്തമാറ്റിക്‌സ് ആൻഡ് എൻജിനിയറിങ്ങില്‍ ബിരുദം നേടിയശേഷമാണ് മുന ബ്രിട്ടീഷ് വിദേശകാര്യ സർവീസില്‍ ചേർന്നത്. ജറുസലേമില്‍ കോണ്‍സുലേറ്റ് ജനറലായും പാകിസ്താനിലെ കറാച്ചിയില്‍ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ആയും പ്രവർത്തിച്ചു.

TAGS : LATEST NEWS
SUMMARY : A Malayali woman became Assistant Private Secretary to King Charles

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *