പഞ്ചാബില്‍ മൂന്നിടത്തും മുന്നേറി ആംആദ്മി; ബര്‍ണാലയില്‍ കോണ്‍ഗ്രസ്

പഞ്ചാബില്‍ മൂന്നിടത്തും മുന്നേറി ആംആദ്മി; ബര്‍ണാലയില്‍ കോണ്‍ഗ്രസ്

പഞ്ചാബിലെ നിയമസഭ ഉപതിരഞ്ഞെടുപ്പിലേക്കുളള വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മൂന്ന് മണ്ഡലങ്ങളില്‍ ലീഡ് ചെയ്ത് ആംആദ്മി പാര്‍ട്ടി. അവശേഷിക്കുന്ന ഒരു മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ ലീഡ് തുടരുന്നത്. ചബ്ബേവാള്‍, ഗിദ്ദെർബഹ, ദേരാ ബാബ നാനാക് സീറ്റുകളിലാണ് ആംആദ്മി പാർട്ടി ലീഡ് ചെയ്യുന്നത്. ബർണാലയില്‍ കോണ്‍ഗ്രസ് മുന്നിലാണ്.

ദേരാ ബാബ നാനാക്ക് മണ്ഡലത്തിലെ ആംആദ്മി സ്ഥാനാർത്ഥി ഹർദീപ് സിംഗ് ഡിംപി ധില്ലൻ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ അമൃത വാറിംഗിനേക്കാള്‍ 1,044 വോട്ടുകളുടെ ലീഡ് ചെയ്യുന്നുണ്ട്. മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥിയും മുൻ ധനകാര്യമന്ത്രിയുമായ മൻപ്രീത് സിംഗ് ബാദല്‍ മൂന്നാം സ്ഥാനത്താണ്.

ചബ്ബേവാളില്‍ ആംആദ്മി പാർട്ടി സ്ഥാനാർഥിയായ ഇഷാങ്ക് കുമാർ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ രഞ്ജിത്ത് കുമാറിനേക്കാള്‍ 3,308 വോട്ടുകള്‍ക്ക് മുന്നിലാണ്. ദേരാ ബാബാ നാനാക്കിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ആംആദ്മിയുടെ ഗുരുദീപ് സിംഗ് രണ്‍ധാവ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ ജതീന്ദർ കൗറിനേക്കാള്‍ 265 വോട്ടുകള്‍ക്ക് മാത്രം മുന്നിലാണ്.

ദേരാ ബാബ നാനാക്ക് മണ്ഡലത്തിലെ ആംആദ്മി സ്ഥാനാർഥി ഹർദീപ് സിംഗ് ഡിംപി ധില്ലൻ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ അമൃത വാറിംഗിനേക്കാള്‍ 1,044 വോട്ടുകളുടെ ലീഡ് ചെയ്യുന്നുണ്ട്. മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥിയും മുൻ ധനകാര്യമന്ത്രിയുമായ മൻപ്രീത് സിംഗ് ബാദല്‍ മൂന്നാം സ്ഥാനത്താണ്.

ചബ്ബേവാളില്‍ ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയായ ഇഷാങ്ക് കുമാർ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ രഞ്ജിത്ത് കുമാറിനേക്കാള്‍ 3,308 വോട്ടുകള്‍ക്ക് മുന്നിലാണ്. ദേരാ ബാബാ നാനാക്കിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ആംആദ്മിയുടെ ഗുരുദീപ് സിംഗ് രണ്‍ധാവ കോണ്‍ഗ്രസ് സ്ഥാനാർഥിയായ ജതീന്ദർ കൗറിനേക്കാള്‍ 265 വോട്ടുകള്‍ക്ക് മാത്രം മുന്നിലാണ്.

പഞ്ചാബിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കുളള വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണി മുതലാണ് ആരംഭിച്ചത്. നാല് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് നവംബർ 20നാണ് നടന്നത്.

TAGS : PUNJAB
SUMMARY : Aam Aadmi Party advanced in all three seats in Punjab; Congress in Barnala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *