നിയമസഭ തിരഞ്ഞെടുപ്പ്; ഡല്‍ഹിയില്‍ 11 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് എ.എ.പി

നിയമസഭ തിരഞ്ഞെടുപ്പ്; ഡല്‍ഹിയില്‍ 11 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് എ.എ.പി

ന്യൂഡല്‍ഹി: 11 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ട് എ.എ.പി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ആണ് പട്ടിക പുറത്തുവിട്ടത്. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ്. ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പാർട്ടിയിലെത്തിയവരും ഇത്തവണ സ്ഥാനാർഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

കിരാഡിയില്‍ അനില്‍ ഝായും ഛതർപൂരിലെ തൻവാർ മണ്ഡലത്തില്‍ ബ്രഹ്മ സിങ്ങും സ്ഥാനാർഥികളാകും. ഒപ്പം ദീപക് സിംഗ്ല വിശ്വാസ് നഗറിലും സരിത സിങ് രോഹ്താസ് നഗറിലും ജനവിധി തേടും. കൂടാതെ ബി.ബി. ത്യാഗിയും പട്ടികയിലുണ്ട്. ലക്ഷ്മി നഗറില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുക. ബദർപൂരില്‍ രാംസിങ് നേതാജിയും ഇത്തവണ വിജയ പരീക്ഷണത്തിനിറങ്ങും.

വീർസിങ് ദിങ്കൻ സീമാപുരിയില്‍ മത്സരിക്കുന്നതോടൊപ്പം സീലാംപൂരില്‍ സുബൈല്‍ ചൗധരി എ.എ.പി സ്ഥാനാർഥിയാകും. ഗൗരവ് ശർ ഖോണ്ടയിലും മനോജ് ത്യാഗി കരവാള്‍ നഗറിലും സോമേഷ് ശൗകീൻ മട്യാലയിലും മത്സരിക്കും. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എ.എ.പിക്ക് ഒറ്റ സീറ്റ് പോലും ലഭിച്ചിരുന്നില്ല. അതേസമയം ഡല്‍ഹിയില്‍ അധികാരം നിലനിർത്താനാണ് എ.എ.പിയുടെ ഈ പോരാട്ടം.

TAGS : AAP | CANDIDATE
SUMMARY : Assembly elections; AAP released the list of 11 candidates in Delhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *