നടൻ വിനായകൻ പോലീസ് കസ്റ്റഡിയില്‍

നടൻ വിനായകൻ പോലീസ് കസ്റ്റഡിയില്‍

കൊല്ലം: നടൻ വിനായകൻ പോലീസ് കസറ്റഡിയില്‍. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് നടനെ കസ്റ്റഡിയിലെടുത്തത്. കൊല്ലം അഞ്ചാലുംമൂട് പോലീസിന്റെതാണ് നടപടി. നടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം സ്റ്റേഷനില്‍ എത്തിച്ചു. പോലീസുകാരോടും വിനായകൻ കയർത്തു സംസാരിച്ചതായാണ് റിപ്പോർട്ട്.

താൻ കുറ്റം ചെയ്തിട്ടില്ലെന്നും മേക്കപ്പ് മാനെ മർദ്ദിച്ചതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു എന്ന് വിനായകൻ പറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം, എറണാകുളം നോർത്ത് പോലിസ് സ്റ്റേഷനില്‍ ബഹളം വെച്ചതിനെ തുടർന്ന് മുമ്പും വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലഹരി ഉപയോഗിച്ച്‌ പൊതുസ്ഥലത്ത് നിയന്ത്രണമില്ലാതെ പെരുമാറി, സർക്കാർ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു, തുടങ്ങിയ സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു പോലീസ് അന്ന് കേസെടുത്തത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ നടനെ ഹൈദരാബാദ് പോലീസും കസ്റ്റഡിയിലെടുത്തിരുന്നു.

TAGS : VINAYAKAN
SUMMARY : Actor Vinayakan in police custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *