ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസം കൂടി നീട്ടി

ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസം കൂടി നീട്ടി

ആധാർ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രസർക്കാർ വീണ്ടും നീട്ടി. 2024 സെപ്തംബർ 14 വരെ ഫീസില്ലാതെ ആധാർകാർഡ് അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ആധാർ സൗജന്യമായി പുതുക്കുന്നതിനുള്ള തീയതി ജൂണ്‍ 14 ന് അവസാനിക്കാൻ ഇരിക്കെയാണ് തീരുമാനം.

ആധാർ പുതുക്കുന്നതിനുള്ള സൗജന്യ സേവനം ലഭ്യമാകുക myAadhaar പോർട്ടലില്‍ മാത്രമാണ്. പേര്, ജനനത്തീയതി, വിലാസം മുതലായ വിവരങ്ങളാണ് ഓണ്‍ലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ആധാർ കേന്ദ്രങ്ങളില്‍ പോകേണ്ടി വരും.

സെപ്തംബർ 14 ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും.10 വർഷത്തില്‍ ഒരിക്കലെങ്കിലും ആധാർ വിവരങ്ങള്‍ പുതുക്കണം എന്നാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി നല്‍കിയിരിക്കുന്ന നിർദ്ദേശം.


TAGS: ADHAR CARD| NATIONAL|
SUMMARY: The deadline for free update of Aadhaar information has been extended by three months

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *