ഡല്‍ഹിയില്‍ വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍: 107 വിമാനങ്ങള്‍ വൈകി

ഡല്‍ഹിയില്‍ വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍: 107 വിമാനങ്ങള്‍ വൈകി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍. വായുഗുണനിലവാര സൂചിക ഞായറാഴ്ച രാവിലെ 428ലേക്ക് എത്തി. തുടർച്ചയായ അഞ്ചാം ദിവസമാണ് വായുഗുണനിലവാരം മോശമാവുന്നത്. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കാഴ്ചപരിധി 800 മീറ്ററിലേക്ക് താഴ്ന്നു. ഇതോടെ 107 വിമാനങ്ങള്‍ വൈകുകയും മൂന്നെണ്ണം റദ്ദാക്കുകയും ചെയ്തു.

കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകള്‍ പ്രകാരം ഡല്‍ഹിയിലെ പല കേന്ദ്രങ്ങളിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലേക്ക് എത്തി. ബവാന-471, അശോക് വിഹാർ, ജഹനഗിരിപുര-466, മുണ്ട്ക, വാസിർപൂർ-463, ആനന്ദ് വിഹാർ, ഷാഹിദ്പൂർ, വിവേക് വിഹാർ-457, രോഹിണി, പഞ്ചാബ് ബാഗ് 449,447 എന്നിങ്ങനെയാണ് വായുഗുണനിലവാര സൂചിക.

TAGS : AIR POLLUTION | DELHI
SUMMARY : Air quality at worst in Delhi: 107 flights delayed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *