ഇനി ഐടി പാര്‍ക്കുകളിലും മദ്യം വിളമ്പാം; ഉത്തരവിറക്കി സര്‍ക്കാര്‍

ഇനി ഐടി പാര്‍ക്കുകളിലും മദ്യം വിളമ്പാം; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിൽ ഐടി പാർക്കുകളില്‍ മദ്യം വിളമ്പാൻ അനുമതി. 10 ലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീ. സർക്കാർ – സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസൻസിന് അപേക്ഷിക്കാം. ഐടി കമ്പനികളുടെ ഔദ്യോഗിക സന്ദർശകർക്കും അതിഥികള്‍ക്കും മദ്യം വില്‍ക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ.

എഫ്‌എല്‍ 9 ലൈസൻസുള്ളവരില്‍ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളു. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡെകളിലും മദ്യം നല്‍കരുത്. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയാണ് പ്രവർത്തന സമയം.

TAGS : LATEST NEWS
SUMMARY : Alcohol can be served in IT parks; Order with permission

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *