മംഗളൂരുവില്‍ പാളത്തില്‍ കല്ലുകള്‍ വെച്ച്‌ ട്രെയിൻ അട്ടിമറി ശ്രമം

മംഗളൂരുവില്‍ പാളത്തില്‍ കല്ലുകള്‍ വെച്ച്‌ ട്രെയിൻ അട്ടിമറി ശ്രമം

മംഗളുരു: മംഗളുരുവില്‍ ട്രെയിൻ അട്ടിമറിക്ക് ശ്രമമെന്ന് സംശയം. മംഗളുരുവിലെ തൊക്കോട്ട് റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ കണ്ടെത്തിയതില്‍ അന്വേഷണം ആരംഭിച്ചു. മംഗളുരുവിലെ തൊക്കോട്ട് റെയില്‍വേ മേല്‍പാലത്തിന് മുകളില്‍ ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി കേരളത്തില്‍ നിന്നുള്ള ട്രെയിൻ കടന്ന് പോയപ്പോള്‍ വലിയ രീതിയില്‍ ശബ്ദമുണ്ടായി. ഇത് കേട്ട പരിസരവാസികളാണ് വിവരം പോലീസിനെയും റെയില്‍വേ അധികൃതരെയും അറിയിച്ചത്. റെയില്‍വേ അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ട്രാക്കിന് മുകളില്‍ കല്ലുകള്‍ വച്ചത് കണ്ടെത്തിയത്.

സംഭവസ്ഥലത്ത് അജ്ഞാതരായ രണ്ടുപേരെ കണ്ടിരുന്നതായി കൊറഗജ്ജ ക്ഷേത്രത്തില്‍ പ്രാർഥന കഴിഞ്ഞു മടങ്ങുകയായിരുന്ന പത്മ പറഞ്ഞു. ഉഗ്ര ശബ്ദം കേട്ട സമയം സമീപത്തെ വീടുകളില്‍ കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസി രാജേഷ് അറിയിച്ചു. ഇദ്ദേഹം, വിവരം റെയില്‍വേ ഉപദേശക സമിതി അംഗങ്ങളായ ആനന്ദ് ഷെട്ടി ഭട്നഗർ, ഗോപിനാഥ് ബാഗമ്ബിള എന്നിവോട് പറഞ്ഞു. ഇരുവരും നല്‍കിയ പരാതിയില്‍ റയില്‍വേ പോലീസ് കേസെടുത്തു.

TAGS : MANGALURU | RAILWAY
SUMMARY : An attempt to sabotage a train by placing stones on the tracks in Mangaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *