കെഎസ്‌ആര്‍ടിസിക്ക്‌ 72 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്‌ആര്‍ടിസിക്ക്‌ 72 കോടി രൂപ കൂടി അനുവദിച്ചു

കൊച്ചി: കെഎസ്‌ആർടിസിയ്ക്ക് സംസ്ഥാന സർക്കാർ 72.23 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് നല്‍കിയത്. കഴിഞ്ഞ ആഴ്ചയിലും 71.53 കോടി രൂപ കെഎസ്‌ആർടിസിക്ക് അനുവദിച്ചിരുന്നു.

പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുടെ കണ്‍സോർഷ്യത്തില്‍ നിന്ന് പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവാണ് സർക്കാർ ഉറപ്പാക്കുന്നത്. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയും സഹായമായി നല്‍കുന്നുണ്ട്. രണ്ടാം പിണറായി സർക്കാർ ഇതുവരെ 5940 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് നല്‍കിയത്.

TAGS : KERALA | KSRTC
SUMMARY : Another Rs 72 crore has been allocated to KSRTC

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *