ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം; ട്രാക്കുകളില്‍ മരത്തടി കെട്ടിവെച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്

ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം; ട്രാക്കുകളില്‍ മരത്തടി കെട്ടിവെച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അട്ടിമറി ശ്രമം. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ രണ്ട് ട്രെയിനുകള്‍ പാളം തെറ്റിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. എന്നാല്‍ ലോക്കോ പൈലറ്റിന്റെ അടിയന്തിര ഇടപെടല്‍ വലിയ അപകടം ഒഴിവാക്കുകയായിരുന്നു. ട്രാക്കില്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച്‌ മരക്കഷണങ്ങള്‍ കെട്ടിയിട്ടായിരുന്നു അട്ടിമറിശ്രമം.

വഴിമധ്യേ ട്രാക്കില്‍ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ഉടന്‍ തന്നെ എമര്‍ജന്‍സി ബ്രേക്കിടുകയും റെയില്‍വേ ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു. ഡല്‍ഹിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്കുളള രാജധാനി എക്‌സ്പ്രസിന്റെ ട്രാക്കിലാണ് സംഭവം. രാജധാനി എക്‌സ്പ്രസിന് പിന്നാലെ വന്ന കാത്‌ഗോടം എക്‌സ്പ്രസും പാളം തെറ്റിക്കാനുള്ള ശ്രമം നടന്നു.

എന്നാല്‍ ലോക്കോ പൈലറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. റെയില്‍വേ പോലിസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലിസ് തുടങ്ങിയവരുടെ സംഘം സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലിസ് സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ പറഞ്ഞു.

ഈ മാസം ആദ്യം, ഔങ്ക ഗ്രാമത്തിലെ ബക്ഷ പോലിസ് സ്റ്റേഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ സ്റ്റീല്‍ ഡ്രം സ്ഥാപിച്ച്‌ ട്രെയിന്‍ പാളം തെറ്റിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച്‌ രണ്ട് പേരെ ജൗന്‍പൂര്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

TAGS : TRAIN
SUMMARY : Attempt to sabotage trains; Attempted to derail by tying wooden logs to tracks

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *