മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാരുടെ മര്‍ദനം; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാരുടെ മര്‍ദനം; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ആലപ്പുഴ: നവകേരള സദസിന്റെ ബസിന് നേരെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ മർദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസ് തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതി തള്ളി. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍ കല്ലിയൂർ, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികള്‍. ക്രൈംബ്രാഞ്ച് ആണ് കേസ് എഴുതി തള്ളണമെന്ന റഫർ റിപ്പോർട്ട് നല്‍കിയത്. മർദനത്തിന് തെളിവില്ലെന്ന് കാണിച്ച്‌ ഗണ്‍മാൻമാർക്ക് പോലീസ് ക്ലീൻ ചിറ്റ് നല്‍കിയിരുന്നു.

നവകേരള യാത്രക്കിടെയാണ് ആലപ്പുഴയില്‍ വെച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ മർദിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജ്യൂവല്‍ കുര്യാക്കോസിനും കെ എസ് യു ജില്ലാ പ്രസിഡന്റ് എ ഡി തോമസിനുമാണ് മർദനത്തില്‍ പരുക്കേറ്റത്.

TAGS : PINARAYI VIJAYAN
SUMMARY : Beating by Chief Minister’s Gunmen; The court ordered further investigation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *