ബെംഗളൂരു കടലേക്കായ് പരിഷേ നവംബർ 25 മുതൽ

ബെംഗളൂരു കടലേക്കായ് പരിഷേ നവംബർ 25 മുതൽ

ബെംഗളൂരു: ബെംഗളൂരു കടലേക്കായ് പരിഷേ (നിലക്കടല മേള) നവംബർ 25 മുതൽ ആരംഭിക്കും. ബസവനഗുഡിയിൽ രണ്ട് ദിവസത്തേക്കാണ് മേള നടക്കുന്നത്. മേളയിൽ സ്റ്റാളുകൾ സ്ഥാപിക്കുന്ന കച്ചവടക്കാരിൽ നിന്ന് ഈ വർഷം ഫീസ് ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഇതാദ്യമായാണ് മേളയിലെത്തുന്ന കച്ചവടക്കാർ സ്റ്റാളുകൾ സൗജന്യമായി സ്ഥാപിക്കുന്നത്.

സർക്കാരിന് പുറമെ മേള സംഘടിപ്പിക്കുന്ന ഹിന്ദു മതസ്ഥാപനങ്ങളും ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് വകുപ്പും സ്റ്റാളുകൾ സ്ഥാപിക്കുന്ന കച്ചവടക്കാരിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കിയിരുന്നു. എന്നാൽ ഇതും ഈ വർഷം ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. മേളയിൽ പ്ലാസ്റ്റിക് പൂർണമായും നിരോധിക്കും. കച്ചവടക്കാരോട് പേപ്പർ ബാഗുകളും, തുണിസഞ്ചികളും മാത്രം ഉപയോഗിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.

TAGS: BENGALURU | KADALEKAI PARISHE
SUMMARY: Bengaluru Kadalekai parishe to start by nov 25

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *