കള്ളപ്പണ കേസ്; എസ് ഡി പി ഐ അഖിലേന്ത്യ അധ്യക്ഷന്‍ എം കെ ഫൈസി അറസ്റ്റില്‍

കള്ളപ്പണ കേസ്; എസ് ഡി പി ഐ അഖിലേന്ത്യ അധ്യക്ഷന്‍ എം കെ ഫൈസി അറസ്റ്റില്‍

ന്യൂഡൽഹി: എസ്ഡിപിഐ അഖിലേന്ത്യ അധ്യക്ഷന്‍ എം കെ ഫൈസി അറസ്റ്റില്‍. കള്ളപ്പണ കേസിലാണ് ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് തിങ്കളാഴ്ച അർധരാത്രിയോടെയാണ്‌ ഫൈസിയെ പിടികൂടിയത്. ഇയാളെ ഇ ഡി വിശദമായി ചോദ്യം ചെയ്ത വരികയാണ്.

പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത പിഎംഎല്‍എ കേസുകളില്‍ നേരത്തെ പലർക്കും ജാമ്യം ലഭിച്ചിരുന്നു. പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍മാരായിരുന്ന ഇ അബൂബക്കര്‍, ഒ എം എ സലാം, ഡല്‍ഹി സംസ്ഥാന സമിതി ഭാരവാഹികള്‍, കോഴിക്കോട് സ്വദേശികളായ കെ പി ഷഫീര്‍, കെ ഫിറോസ് തുടങ്ങി പലർക്കും ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് ഇഡിയുടെ പുതിയ നടപടിയെന്നത് ശ്രദ്ധേയമാണ്.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന് നേരത്തെ ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പോപുലര്‍ ഫ്രണ്ട് ഡല്‍ഹി സംസ്ഥാന പ്രസിഡന്റായിരുന്ന പര്‍വേസ് അഹമ്മദ്, ജനറല്‍ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഇല്‍യാസ്, ഓഫിസ് സെക്രട്ടറിയായിരുന്ന അബ്ദുല്‍ മുഖീത്ത് എന്നിവര്‍ക്ക് ജാമ്യം നല്‍കുമ്പോഴാണ് ജസ്റ്റിസ് ജസ്മീത് സിങ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ വിധിക്ക് പിന്നാലെയാണ് മറ്റു പലർക്കും ജാമ്യം ലഭിച്ചു തുടങ്ങിയത്.

TAGS : SDPI
SUMMARY : Black money case; SDPI All India President MK Faizi arrested by ED

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *