ബോംബ് ഭീഷണി: ആകാശ എയര്‍ ഡല്‍ഹി-മുംബൈ വിമാനം അഹമ്മദാബാദില്‍ ഇറക്കി

ബോംബ് ഭീഷണി: ആകാശ എയര്‍ ഡല്‍ഹി-മുംബൈ വിമാനം അഹമ്മദാബാദില്‍ ഇറക്കി

സുരക്ഷാഭീഷണിയെ തുടർന്ന് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് വന്ന ആകാശ എയർവെയ്സ് വഴിതിരിച്ചുവിട്ടു. ഒരു കുഞ്ഞ് ഉള്‍പ്പെടെ 186 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ട ശേഷം വിമാനം 10.13 ഓടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.

എല്ലാ യാത്രക്കാരെയും വിമാനത്താവളത്തില്‍ സുരക്ഷിതമായി ഒഴിപ്പിച്ചു. ആവശ്യമായ എല്ലാ അടിയന്തര നടപടികളും പാലിച്ച്‌ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിംഗ് നടത്തി. ആകാശ എയര്‍ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടരുന്നതായി ആകാശ എയര്‍ വക്താവ് പറഞ്ഞു.

സുരക്ഷാ മുന്നറിയിപ്പുകളോ ഭീഷണികളോ കാരണം വിവിധ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു.


TAGS: AKASA AIR, DELHI
KEYWORDS: Bomb threat; Akasha Air Delhi-Mumbai flight lands in Ahmedabad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *