പതിനാലുകാരൻ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; നാല് കുട്ടികള്‍ക്ക് പരുക്ക്

പതിനാലുകാരൻ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; നാല് കുട്ടികള്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂരില്‍ പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. അപകടത്തില്‍ കാറിലുണ്ടായിരുന്ന 14കാരനടക്കം നാല് കുട്ടികള്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് സാരമുളളതല്ല.  കീഴല്ലൂർ തെളുപ്പിലാണ് ഉച്ചയോടെ അപകടം നടന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

ബന്ധുവീട്ടിലെ കാർ ഓടിച്ചുവന്നതെന്നാണ് കുട്ടികള്‍ നാട്ടുകാരോട് പറഞ്ഞത്. പോലീസും മോട്ടോർ വാഹന വകുപ്പും സംഭവത്തില്‍ നടപടി തുടങ്ങി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക് കാര്‍ ഓടിക്കാൻ നല്‍കിയതിന് കാറുടമയ്ക്കെതിരെയടക്കം നടപടിയുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

TAGS : ACCIDENT
SUMMARY : Car driven by 14-year-old loses control and falls into canal; four children injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *