ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചതായി പരാതി

ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചതായി പരാതി

കൊച്ചി: ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പോക്സോ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് എടുത്തു. 2024 ഡിസംബറിലാണ് പീഡനം നടന്നത്. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. ആറാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. വീട്ടില്‍വച്ചാണ് പീഡനം നടന്നത്.

ഭയം കാരണം കുട്ടി പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ല. സ്വകാര്യ ഭാഗത്ത് വേദന വർധിച്ചതോടെ കൂട്ടുകാരിയോട് വിവരം പറയുകയായിരുന്നു. തുടർന്ന് അധ്യാപകർ വിവരം അറിയുകയും ശിശുക്ഷേമ സമിതിയെ അറിയിക്കുകയുമായിരുന്നു. ശിശുക്ഷേമ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. കൂടുതല്‍ നടപടികള്‍ നിയമോപദേശത്തിന് ശേഷമെന്ന് പോലീസ് അറിയിച്ചു.

TAGS : LATEST NEWS
SUMMARY : Complaint alleging that a ninth-grader molested his sister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *